Monday, December 20, 2021
Saturday, November 27, 2021
സുരീലി ഹിന്ദി അധ്യാപക പരിശീലനം
*സുരീലി ഹിന്ദി പാപ്പിനിശ്ശേരി ഉപജില്ലാ തല അധ്യാപക പരിശീലനം സമാപിച്ചു*
പാപ്പിനിശ്ശേരി : സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന ഹിന്ദി ഭാഷ പഠന പരിപോഷണ പരിപാടിയായ സുരീലി ഹിന്ദി യുടെ പാപ്പിനിശ്ശേരി ഉപജില്ലാ തല അധ്യാപക പരിശീലനം പൂർത്തിയായി.
അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടി
അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ മഹിജ.കെ അധ്യക്ഷത വഹിച്ചു.
എ ഇ ഒ വിനോദ് കുമാർ പി വി
ഹെഡ്മാസ്റ്റർ ശശികുമാർ. കെ
എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
പാപ്പിനിശ്ശേരി ബി ആർ സി - ബി പി സി റീജ എം പി സ്വാഗതവും മിഥുൻ കെ പി നന്ദിയും പറഞ്ഞു.
ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിയിൽ നടന്ന രണ്ടാം ബാച്ച് പരിശീലനം ചിറക്കൽ പഞ്ചായത്ത് മെമ്പർ സുരിജ.കെ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സജിത്ത് എ അധ്യക്ഷത വഹിച്ചു
സി ആർ സി കോ ഓർഡിനേറ്റർ രാരീഷ്.കെ സ്വാഗതവും മനീഷ.കെ നന്ദിയും പറഞ്ഞു.
റിസോഴ്സ് പേഴ്സൺസായ ശിവദാസൻ . സി ,
സുധീർ ബാബു, പ്രസീന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Tuesday, February 2, 2021
അക്ഷയാഷമീറിന് ദേശീയ പുരസ്കാരം
മാനവ വിഭവശേഷി മന്ത്രാലയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കലാ ഉത്സവ് 2020 ൽ വിഷ്വൽ ആർട്സ് 2D വിഭാഗത്തിൽ അഴീക്കോട് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അക്ഷയ ഷമീർ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തിനർഹയായി. ഉപജില്ലാതലം മുതൽ ദേശീയ തലം വരെ സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചാണ് അക്ഷയ ഷമീർ ഈ പുരസ്കാരത്തിനർഹയായത്.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കേരളീയ ജീവിതത്തിൻ്റെ നേർ ചിത്രം ചായക്കൂട്ടുകളിലൂടെ കാൻവാസിലേക്ക് പകർത്തിയാണ് അക്ഷയ ഈ നേട്ടം കൈവരിച്ചത്.കോവിഡ് കാലത്ത് കേരളം മാതൃകയായി പ്രവർത്തിച്ച ആരോഗ്യമേഖല, പൊതുസമൂഹത്തിൻ്റെ സേവന മനോഭാവം ആരോഗ്യ സുരക്ഷ സംബന്ധിച്ച കേരള സമൂഹത്തിൻ്റെ അവബോധം എന്നിവയെല്ലാം വരച്ചുകാട്ടിയ ഈ ചിത്രത്തിലൂടെ കോവിഡ് കാലത്തെ 'റിയൽ ഹീറോസ്' ആരാണെന്നാണ് അക്ഷയ പറഞ്ഞു വെച്ചത്.പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് ഹയർ സെക്കൻററി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷയ വെള്ളുവ പാറയിലെ 'സോപാനത്തി'ൽ ഷമീർ - ധന്യ ദമ്പതികളുടെ മകളാണ്.
Thursday, January 7, 2021
ഹയർ സെക്കൻററി വിഭാഗം ശാസ്ത്രപഥം സയൻസ് പ്രോജക്റ്റവതരണം
ഹയർ സെക്കൻ്ററി സയൻസ് വിഭാഗം കുട്ടികളുടെ പ്രോജക്റ്റവതരണം പാപിനിശ്ശേരി BRC യിൽ വച്ച് 28/12/2020 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുകയുണ്ടായി. വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട 7 കുട്ടികൾ പ്രോജക്റ്റവതരണം നടത്തി. പയ്യന്നൂർ കോളേജ് ബയോളജി വിഭാഗം അസിസ്റ്റൻറ് പ്രഫസർ Dr.ഹരികൃഷ്ണൻ, കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രഫസർ Dr.സുജിത്ത്, ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ Dr. മനോജ് എന്നിവർ പ്രോജക്റ്റ് മൂല്യനിർണ്ണയം നടത്തി.
സയൻസ് വിഭാഗത്തിൽ നിന്നും വിവിധ ഉപ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ കണ്ടെത്തലുകൾ കൂട്ടി ചേർത്ത് തയ്യാറാക്കിയ പ്രോജക്റ്റുകൾ പൊതുവെ ഉയർന്ന നിലവാരത്തിലുള്ളവയാണെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. വിധികർത്താക്കൾ 'ശാസ്ത്രപഥം' സെമിനാർ അവതരണത്തിൽ നൽകിയ വിഷയങ്ങളാണ് കുട്ടികൾ പ്രോജക്റ്റ് തയ്യാറാക്കാൻ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾ അധ്യാപകരുടെയും രക്ഷിതാക്കളുടെ സഹപാഠികളുടെയും സഹായത്തോടെയാണ് പ്രോജക്റ്റുകൾ തയ്യാറാക്കിയിരുന്നത്. ശാസ്ത്രപഥം ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള മാർഗ്ഗ നിർദേശങ്ങളും മെച്ചപ്പെട്ട പ്രോജക്റ്റവതരണ രീതിയും, കുട്ടികളിലെ പ്രോജക്റ്റവതരണ രീതികളിലെ പോരായ്മകളും വിധികർത്താക്കൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.ഇഷ്ട വിഷയത്തെ ഗവേഷണാത്മക പഠനത്തിലേക്ക് ഉയർത്തുന്നതിനായി ഒരു പരുധി വരെ കുട്ടികൾക്ക് ശാസ്ത്രപഥം പരിപാടിയിലൂടെ സാധിച്ചു.സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം സൃഷ്ടിക്കാൻ ശാസ്ത്രപഥം സെമിനാറിന് സാധിച്ചു.
ഹൈസ്കൂൾ വിഭാഗം 'ശാസ്ത്രപഥം' പ്രോജക്റ്റവതരണം.
'ശാസ്ത്രപഥം' ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പ്രോജക്റ്റവതരണം പാപ്പിനിശ്ശേരി ബി ആർ സി യിൽ വച്ച് 28/12/2020 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് നടത്തുകയുണ്ടായി.KPRGS GHSS ലെ Dr. ഗീതാനന്ദൻ സാർ, വിദ്യാലയത്തിലെ അധ്യാപികയായ ഷീജ എൻ, ബി ആർ സി ട്രയിനർ ശ്രീ ശശിധരൻ മാസ്റ്റർ എന്നിവർ വിധികർത്താക്കളായി. അവതരണ മികവുകൊണ്ട് ഉയർന്ന നിലവാരത്തിലെത്തിയ പ്രോജക്റ്റവതരണമാണ് നടന്നത്. ഗണിതവുമായി ബന്ധപ്പെട്ട 5 പ്രോജക്റ്റുകളും മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രോജക്റ്റവതരണവും നടന്നു.
പ്രോജക്റ്റവതരണത്തിന് ശേഷം ഓരോ കുട്ടികൾക്കും നൽകേണ്ട മാർഗ്ഗ നിർദേശങ്ങളും അവതരണത്തിലെ പോരായ്മകളും വിധികർത്താക്കൾ ചൂണ്ടിക്കാട്ടി. ശാസ്ത്രപഥം സെമിനാർ അവതരണത്തിൽ അധ്യാപകർ നൽകിയ വിഷയങ്ങൾ തന്നെയാണ് കുട്ടികൾ പ്രോജക്റ്റവതരണത്തിനായി തിരഞ്ഞെടുത്തത്. ചാർട്ടുകൾ, പവർ പോയിൻറ് പ്രസൻ്റേഷൻ, വിവിധ മോഡലുകളും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രോജക്റ്റവതരണം. കോവിഡ് കാലത്ത് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറും, പ്രോജക്റ്റവതരണവും കുട്ടികളിൽ ചിന്ത വളർത്തുന്നതായിരുന്നു. പ്രോജക്റ്റ് തയ്യാറാക്കുവാനായി വിദ്യാലയത്തിലെ അധ്യാപകരുടെ സേവനവും മറ്റ് വിദ്യാർത്ഥികളുടെ സേവനവും കുട്ടികൾക്ക് ലബിച്ചിരുന്നു. കുട്ടികളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാനായി 'ശാസ്ത്രപഥം' വേദിയൊരുങ്ങിയപ്പോൾ ഇഷ്ട വിഷയത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാനും മികച്ച അവതരണം കാഴ്ചവെക്കുവാനും വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ടെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കുട്ടികളോടെപ്പം രക്ഷിതാക്കളും, വിദ്യാലയത്തിലെ അധ്യാപകരും ശാസ്ത്രപഥം പരിപാടിയുടെ ഭാഗമായി തുടർന്നും,വിഷയാടിസ്ഥാനത്തിൽ കണ്ടെത്തലുകൾ നടത്തുവാനും ഒരു നിഗമനത്തിൽ എത്തിച്ചേരുവാനും 'ശാസ്ത്രപഥം' കുട്ടികളെ സഹായിച്ചു.
Wednesday, December 30, 2020
നേർക്കാഴ്ച ജില്ലാതല വിജയികൾക്കായുള്ള സമ്മാന വിതരണം
കോവിഡ് കാല പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി നടത്തിയ ചിത്രരചനാ മത്സരമായ 'നേർക്കാഴ്ച' ജില്ലാതല വിജയികളായ വിദ്യാർത്ഥികൾക്കായുള്ള സർട്ടിഫിക്കറ്റും ഉപഹാരവും 28/12/2020 തിങ്കളാഴ്ച പാപ്പിനിശ്ശേരി ബി ആർ സി യിൽ വച്ച് വിതരണം ചെയ്തു.
'നേർക്കാഴ്ച' ചിത്രരചനാ മത്സരത്തിൽ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിവേദ്യ (GHSS Aroli) സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസർ ശ്രീ അശോകൻ മാസ്റ്ററിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.
പാപ്പിനിശ്ശേരി BRC ബിപിസി ശ്രീ ശിവദാസൻ മാസ്റ്ററിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന ഫിയാ ഫാത്തിമ(അഴീക്കോട് നോർത്ത് യുപിഎസ്)
Subscribe to:
Posts (Atom)