Tuesday, February 2, 2021

അക്ഷയാഷമീറിന് ദേശീയ പുരസ്കാരം


       മാനവ വിഭവശേഷി മന്ത്രാലയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കലാ ഉത്സവ് 2020 ൽ വിഷ്വൽ ആർട്സ് 2D വിഭാഗത്തിൽ അഴീക്കോട് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അക്ഷയ ഷമീർ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തിനർഹയായി. ഉപജില്ലാതലം മുതൽ ദേശീയ തലം വരെ സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചാണ് അക്ഷയ ഷമീർ ഈ പുരസ്കാരത്തിനർഹയായത്.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കേരളീയ ജീവിതത്തിൻ്റെ നേർ ചിത്രം ചായക്കൂട്ടുകളിലൂടെ കാൻവാസിലേക്ക് പകർത്തിയാണ് അക്ഷയ ഈ നേട്ടം കൈവരിച്ചത്.കോവിഡ് കാലത്ത് കേരളം മാതൃകയായി പ്രവർത്തിച്ച ആരോഗ്യമേഖല, പൊതുസമൂഹത്തിൻ്റെ സേവന മനോഭാവം ആരോഗ്യ സുരക്ഷ സംബന്ധിച്ച കേരള സമൂഹത്തിൻ്റെ അവബോധം എന്നിവയെല്ലാം വരച്ചുകാട്ടിയ ഈ ചിത്രത്തിലൂടെ കോവിഡ് കാലത്തെ 'റിയൽ ഹീറോസ്' ആരാണെന്നാണ് അക്ഷയ പറഞ്ഞു വെച്ചത്.പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് ഹയർ സെക്കൻററി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷയ വെള്ളുവ പാറയിലെ 'സോപാനത്തി'ൽ ഷമീർ - ധന്യ ദമ്പതികളുടെ മകളാണ്.

No comments:

Post a Comment