Thursday, January 7, 2021

ഹയർ സെക്കൻററി വിഭാഗം ശാസ്ത്രപഥം സയൻസ് പ്രോജക്റ്റവതരണം

       ഹയർ സെക്കൻ്ററി സയൻസ് വിഭാഗം കുട്ടികളുടെ പ്രോജക്റ്റവതരണം പാപിനിശ്ശേരി BRC യിൽ വച്ച് 28/12/2020 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുകയുണ്ടായി. വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട 7 കുട്ടികൾ പ്രോജക്റ്റവതരണം നടത്തി. പയ്യന്നൂർ കോളേജ് ബയോളജി വിഭാഗം അസിസ്റ്റൻറ് പ്രഫസർ Dr.ഹരികൃഷ്ണൻ, കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രഫസർ Dr.സുജിത്ത്, ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ Dr. മനോജ് എന്നിവർ പ്രോജക്റ്റ് മൂല്യനിർണ്ണയം നടത്തി.
             സയൻസ് വിഭാഗത്തിൽ നിന്നും വിവിധ ഉപ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ കണ്ടെത്തലുകൾ കൂട്ടി ചേർത്ത് തയ്യാറാക്കിയ പ്രോജക്റ്റുകൾ പൊതുവെ ഉയർന്ന നിലവാരത്തിലുള്ളവയാണെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. വിധികർത്താക്കൾ 'ശാസ്ത്രപഥം' സെമിനാർ അവതരണത്തിൽ നൽകിയ വിഷയങ്ങളാണ് കുട്ടികൾ പ്രോജക്റ്റ് തയ്യാറാക്കാൻ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾ അധ്യാപകരുടെയും രക്ഷിതാക്കളുടെ സഹപാഠികളുടെയും സഹായത്തോടെയാണ് പ്രോജക്റ്റുകൾ തയ്യാറാക്കിയിരുന്നത്. ശാസ്ത്രപഥം ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള മാർഗ്ഗ നിർദേശങ്ങളും മെച്ചപ്പെട്ട പ്രോജക്റ്റവതരണ രീതിയും, കുട്ടികളിലെ പ്രോജക്റ്റവതരണ രീതികളിലെ പോരായ്മകളും വിധികർത്താക്കൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.ഇഷ്ട വിഷയത്തെ ഗവേഷണാത്മക പഠനത്തിലേക്ക് ഉയർത്തുന്നതിനായി ഒരു പരുധി വരെ കുട്ടികൾക്ക് ശാസ്ത്രപഥം പരിപാടിയിലൂടെ സാധിച്ചു.സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം സൃഷ്ടിക്കാൻ ശാസ്ത്രപഥം സെമിനാറിന് സാധിച്ചു.

No comments:

Post a Comment