പ്രോജക്റ്റവതരണത്തിന് ശേഷം ഓരോ കുട്ടികൾക്കും നൽകേണ്ട മാർഗ്ഗ നിർദേശങ്ങളും അവതരണത്തിലെ പോരായ്മകളും വിധികർത്താക്കൾ ചൂണ്ടിക്കാട്ടി. ശാസ്ത്രപഥം സെമിനാർ അവതരണത്തിൽ അധ്യാപകർ നൽകിയ വിഷയങ്ങൾ തന്നെയാണ് കുട്ടികൾ പ്രോജക്റ്റവതരണത്തിനായി തിരഞ്ഞെടുത്തത്. ചാർട്ടുകൾ, പവർ പോയിൻറ് പ്രസൻ്റേഷൻ, വിവിധ മോഡലുകളും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രോജക്റ്റവതരണം. കോവിഡ് കാലത്ത് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറും, പ്രോജക്റ്റവതരണവും കുട്ടികളിൽ ചിന്ത വളർത്തുന്നതായിരുന്നു. പ്രോജക്റ്റ് തയ്യാറാക്കുവാനായി വിദ്യാലയത്തിലെ അധ്യാപകരുടെ സേവനവും മറ്റ് വിദ്യാർത്ഥികളുടെ സേവനവും കുട്ടികൾക്ക് ലബിച്ചിരുന്നു. കുട്ടികളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാനായി 'ശാസ്ത്രപഥം' വേദിയൊരുങ്ങിയപ്പോൾ ഇഷ്ട വിഷയത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാനും മികച്ച അവതരണം കാഴ്ചവെക്കുവാനും വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ടെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കുട്ടികളോടെപ്പം രക്ഷിതാക്കളും, വിദ്യാലയത്തിലെ അധ്യാപകരും ശാസ്ത്രപഥം പരിപാടിയുടെ ഭാഗമായി തുടർന്നും,വിഷയാടിസ്ഥാനത്തിൽ കണ്ടെത്തലുകൾ നടത്തുവാനും ഒരു നിഗമനത്തിൽ എത്തിച്ചേരുവാനും 'ശാസ്ത്രപഥം' കുട്ടികളെ സഹായിച്ചു.
Thursday, January 7, 2021
ഹൈസ്കൂൾ വിഭാഗം 'ശാസ്ത്രപഥം' പ്രോജക്റ്റവതരണം.
'ശാസ്ത്രപഥം' ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പ്രോജക്റ്റവതരണം പാപ്പിനിശ്ശേരി ബി ആർ സി യിൽ വച്ച് 28/12/2020 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് നടത്തുകയുണ്ടായി.KPRGS GHSS ലെ Dr. ഗീതാനന്ദൻ സാർ, വിദ്യാലയത്തിലെ അധ്യാപികയായ ഷീജ എൻ, ബി ആർ സി ട്രയിനർ ശ്രീ ശശിധരൻ മാസ്റ്റർ എന്നിവർ വിധികർത്താക്കളായി. അവതരണ മികവുകൊണ്ട് ഉയർന്ന നിലവാരത്തിലെത്തിയ പ്രോജക്റ്റവതരണമാണ് നടന്നത്. ഗണിതവുമായി ബന്ധപ്പെട്ട 5 പ്രോജക്റ്റുകളും മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രോജക്റ്റവതരണവും നടന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment