Saturday, November 27, 2021

സുരീലി ഹിന്ദി അധ്യാപക പരിശീലനം

*സുരീലി ഹിന്ദി പാപ്പിനിശ്ശേരി ഉപജില്ലാ തല അധ്യാപക പരിശീലനം സമാപിച്ചു*
പാപ്പിനിശ്ശേരി :  സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന  ഹിന്ദി ഭാഷ പഠന പരിപോഷണ പരിപാടിയായ സുരീലി ഹിന്ദി യുടെ പാപ്പിനിശ്ശേരി ഉപജില്ലാ തല അധ്യാപക പരിശീലനം  പൂർത്തിയായി.
 അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടി
അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ മഹിജ.കെ അധ്യക്ഷത വഹിച്ചു.
എ ഇ ഒ വിനോദ് കുമാർ പി വി
ഹെഡ്മാസ്റ്റർ ശശികുമാർ. കെ
എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
പാപ്പിനിശ്ശേരി ബി ആർ സി - ബി പി സി റീജ എം പി സ്വാഗതവും മിഥുൻ കെ പി നന്ദിയും പറഞ്ഞു.
ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിയിൽ നടന്ന രണ്ടാം ബാച്ച് പരിശീലനം ചിറക്കൽ പഞ്ചായത്ത് മെമ്പർ സുരിജ.കെ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സജിത്ത് എ അധ്യക്ഷത വഹിച്ചു 
സി ആർ സി കോ ഓർഡിനേറ്റർ രാരീഷ്.കെ സ്വാഗതവും മനീഷ.കെ നന്ദിയും പറഞ്ഞു.
റിസോഴ്സ് പേഴ്സൺസായ ശിവദാസൻ . സി ,
സുധീർ ബാബു, പ്രസീന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.


No comments:

Post a Comment