Wednesday, December 30, 2020

നേർക്കാഴ്ച ജില്ലാതല വിജയികൾക്കായുള്ള സമ്മാന വിതരണം

     കോവിഡ് കാല പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി നടത്തിയ ചിത്രരചനാ മത്സരമായ 'നേർക്കാഴ്ച' ജില്ലാതല വിജയികളായ വിദ്യാർത്ഥികൾക്കായുള്ള സർട്ടിഫിക്കറ്റും ഉപഹാരവും 28/12/2020 തിങ്കളാഴ്ച  പാപ്പിനിശ്ശേരി ബി ആർ സി യിൽ വച്ച് വിതരണം ചെയ്തു.
'നേർക്കാഴ്ച' ചിത്രരചനാ മത്സരത്തിൽ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിവേദ്യ (GHSS Aroli) സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസർ ശ്രീ അശോകൻ മാസ്റ്ററിൽ നിന്നും  സർട്ടിഫിക്കറ്റ്  ഏറ്റുവാങ്ങുന്നു.
പാപ്പിനിശ്ശേരി BRC ബിപിസി ശ്രീ ശിവദാസൻ മാസ്റ്ററിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന ഫിയാ ഫാത്തിമ(അഴീക്കോട് നോർത്ത് യുപിഎസ്)
 പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുന്ന ബിപിസി ശ്രീ ശിവദാസൻ മാസ്റ്റർ.
 ചടങ്ങിൽ BRC ട്രയിനർ ശ്രീമതി റീജ ടീച്ചർ നന്ദി പ്രകാശിപിക്കുന്നു.

No comments:

Post a Comment