Monday, December 14, 2020
സ്പെഷ്യൽ ക്ലാസ് പിടിഎ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോവിഡിൻ്റെ പശ്ചാതലത്തിൽ സ്കൂളും രക്ഷിതാവും തമ്മിലും സ്കൂളും കുട്ടിയും തമ്മിലുമുള്ള വൈകാരിക അടുപ്പം വളർത്തുവാനും ആത്മവിശ്വാസം പകരുവാനും സംഘടിപ്പിക്കുന്ന സ്പെഷ്യൽ ക്ലാസ് പി ടി എ സംബന്ധിച്ച് അധ്യാപകർക്ക് പാപ്പിനിശ്ശേരി BRC യുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയുണ്ടായി. ഡിസംബർ 9, 10 തീയ്യതികളിലായി വിവിധ പഞ്ചായത്തുകൾക്ക് CRC കോ-ഓഡിനേറ്റർ മാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ CPTA അധ്യാപക പരിശീലനം സംഘടിപ്പിച്ചു.ഒരു വിദ്യാലയത്തിൽ നിന്നും 5 വീതം അധ്യാപകർ പങ്കെടുത്ത പരിപാടിയിൽ പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ ജയരാജൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച പരിപാടിയിൽ അധ്യക്ഷത വഹിച്ചത് BPC ശ്രീ ശിവദാസൻ മാസ്റ്ററാണ്. വളപട്ടണം - പുഴാതി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഒരുമിച്ചും മറ്റ് ചില പഞ്ചായത്തുകളിൽ വെവേറെയും പരിശീലന പരിപാടി നടത്തുകയുണ്ടായി. പരിശീലനത്തിൽ പങ്കെടുക്കാത്ത വിദ്യാലയങ്ങളിലെ മറ്റ് അധ്യാപകരെ പങ്കെടുപ്പിച്ച് സ്കൂൾ തലത്തിൽ ഡിസംബർ 20 ന് മുന്നോടിയായി പരിശീലന പരിപാടി സംഘടിപ്പിക്കാനും മുന്നൊരുക്കങ്ങൾ നടത്തുവാനും സംസ്ഥാന തലത്തിൽ രൂപപ്പെടുത്തിയ വീഡിയൊ ലഭിച്ചതിന് ശേഷം സ്പെഷ്യൽ CPTA യഥാർത്ഥ്യമാക്കുവാൻ വേണ്ട നിർദേ ശ ങ്ങളും നൽകി.
Subscribe to:
Post Comments (Atom)
No comments:
Post a Comment