Sunday, December 20, 2020

ജാലകങ്ങൾക്കപ്പുറം: സാന്ത്വന വേദി ട്വിന്നിങ് പ്രോഗ്രാം

            രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ  'ജാലകങ്ങൾക്കപ്പുറം' 'സാന്ത്വന വേദി 'ട്വിന്നിങ് പ്രോഗ്രാം 17/12/2020 വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക്  ഗൂഗിൾ മീറ്റ് വഴി ചേരുകയുണ്ടായി. 66 പേർ പങ്കെടുത്ത പരിപാടിയിൽ വണ്ടൂർ ബി ആർ സി ട്രയിനർ ശ്രീ ഷജീഷ് .പി സ്വാഗത ഭാഷണം നടത്തി.പാപ്പിനിശ്ശേരി ബിആർസി ബി പി സി ശ്രീ ശിവദാസൻ മാസ്റ്റർ അധ്യക്ഷ സ്ഥാനം വഹിച്ച പരിപാടിയിൽ  ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് വൈകല്യത്തെ അതിജീവിച്ച്  ഒറ്റക്കാലിൽ നൃത്തം ചെയ്ത് വിസ്മയം തീർത്ത വിസ്മയ പട്ടുവം (പൊതു വിദ്യാലയത്തിൽ പഠിച്ച് ആയുർവേദ മെഡിസിൻ മൂന്നാം വർഷ വിദ്യാർത്ഥിനി). തൻ്റെ പഠന മികവും രക്ഷിതാക്കളുടെ സപ്പോർട്ടും മറ്റ് രക്ഷിതാക്കൾക്ക് ശാക്തീകരണം നൽകി. പാപ്പിനിശ്ശേരി ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിജി ടീച്ചർ പരിപാടിയിൽ നന്ദി പറഞ്ഞു.
            
             സാന്ത്വന വേദി എന്ന ഈ പരിപാടിയിൽ രണ്ട് പ്രമുഖരുടെ ക്ലാസുകളാണ് ഉണ്ടായത്.'കുട്ടികളിലുണ്ടാകുന്ന പെരുമാറ്റ പ്രശ്നങ്ങൾ' എന്ന വിഷയവുമായി ബന്ധപ്പെട്ട്  ശ്രീ ഖലീൽ മുഹമ്മദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി) ക്ലാസുകൾ  നൽകി.എന്നാൽ രണ്ടാമത്തെ ക്ലാസ് 'സാമൂഹിക വൽക്കരണം' എന്ന വിഷയവുമായി ബന്ധപ്പെട് ഫൗസിയ അഞ്ചീലത്തിൻ്റെ(സൈക്കോളജിസ്റ്റ് കണ്ണൂർ യൂണിവേഴ്സിറ്റി)  രക്ഷിതാക്കൾ ഭിന്നശേഷി കുട്ടികളെ ജനറൽ കുട്ടികളെ പോലെ നോക്കിക്കണ്ട് അവർക്ക് മാതൃകയായ സഹയങ്ങൾ മാത്രം നൽകി കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് രക്ഷിതാക്കളെ ഓർമിപ്പിക്കാൻ ക്ലാസിലൂടെ സാധിച്ചു.
ബി പി സി ശ്രീ ശിവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.
ശ്രീ ഖലീൽ മുഹമ്മദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി) ക്ലാസ് നയിക്കുന്നു

No comments:

Post a Comment