LP, UP, HS, HSS വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിങ്ങ് ,വാട്ടർ കളർ, ഓയിൽ പെയ്ൻറിങ് എന്നീ ഇനങ്ങളിൽ തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികൾക്കും ,അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച 2 ചിത്രങ്ങൾക്കും സർട്ടിഫിക്കറ്റുകളും ഡ്രോയിങ് കിറ്റും വിതരണം ചെയ്തു. ജില്ലാതലത്തിൽ സമ്മാനർഹരായ അഴീക്കോട് നോർത്ത് യൂ പി സ്കൂൾ വിദ്യാർത്ഥിനി സിയാഫാത്തിമ, അരോളി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി നിവേദ്യ ,അധ്യാപക വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത GMUPS കാട്ടാമ്പള്ളി അധ്യാപകൻ സന്തോഷ് മാസ്റ്റർ, രക്ഷിതാക്കളിൽ നിന്നും തെരഞ്ഞെടുത്ത ഇന്ദു (അരോളി ഗവ: ഹയർ സെക്കൻററി സ്കൂൾ) എന്നിവർക്ക് ജില്ലാതല സർട്ടിഫിക്കറ്റും വിതരണം ചെയ്തു.കാലാ ഉത്സവ് ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് അനുമോദനങ്ങൾ അറയിച്ചു കൊണ്ട് പരിപാടി അവസാനിപ്പിച്ചു.
Sunday, December 13, 2020
' നേർക്കാഴ്ച' സമ്മാന വിതരണം
കോവിഡ് കാലത്തെ പഠനാനുഭവങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും നേർസാക്ഷ്യമായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'നേർക്കാഴ്ച' ചിത്രരചനാ മത്സരത്തിൽ BRC തലത്തിൽ തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.11/12/2020 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് BRC യിൽ വച്ച് നടന്ന ചടങ്ങിൽ പാപ്പിനിശ്ശേരി BRC ബി പി സി ശ്രീ ശിവദാസൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ BRC ട്രയിനർ ശ്രി ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സംസാരിച്ചു. വളപട്ടണം പഞ്ചായത്ത് സി ആർ സി കോ ഓഡിനേറ്റർ മനീഷ ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ, അഴീക്കോട് പഞ്ചായത്ത് സി ആർ സി കോ ഓഡിനേറ്റർ മിഥുൻ സാർ ആശംസ അറയിച്ചു സംസാരിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും BRC പ്രവർത്തകർക്കും നിമിഷ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment