Saturday, December 5, 2020
സന്തോഷമീദിനം.
ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി പാപ്പിനിശ്ശേരി ബിആർസി യു ടെ നേതൃത്യത്തിൽ കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നു.
Thursday, December 3, 2020
'ശാസ്ത്രപഥം' ഹയർ സെക്കൻ്ററി വിഭാഗം പ്രോജക്റ്റ് അവതരണം.
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി നടത്തുന്ന ശാസ്ത്രപഥം പരിപാടിയുടെ ഭാഗമായി പാപ്പിനിശ്ശേരി സബ്ജില്ലാതല പ്രോജക്റ്റ് അവതരണം നടന്നു.
പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം എസ്. എസ്. കെ ജില്ലാ പ്രോജക്റ്റ് കോ ഓഡിനേറ്റർ ടി.പി വേണുഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു.പാപ്പിനിശ്ശേരി എ.ഇ.ഒ. ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ബി.പി. സി ശ്രീ ശിവദാസൻ മാസ്റ്റർ, ഇ എം എസ് സ്കൂൾ പ്രിൻസിപ്പാൾ സക്കറിയ മസ്റ്റർ ട്രയിനർ റീജ ടീച്ചർ, ശശിധരൻ മാസ്റ്റർ എന്നിവർ ആശംസ അറയിച്ച് സംസാരിച്ചു. ആദ്യ ദിനം പ്രോജക്റ്റ് അവതരണത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗം കുട്ടികൾ പങ്കെടുത്തു. പയ്യന്നൂർ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭംഗം മേധാവി പ്രൊഫ ദിനേശൻ ഡി.എ, പയ്യന്നൂർ കോളേജ് ഹിസ്റ്ററി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ പ്രശാന്ത്, ഗവ: വുമൺസ് കോളേജ് പള്ളിക്കുന്ന് ഇക്കണോമിക്സ് വിഭാഗം അധ്യാപകൻ ഡോ കെ.പി.വിപിൻ ചന്ദ്രൻ എന്നിവർ പ്രോജക്റ്റുകൾ വിലയിരുത്തി. പ്രോജക്റ്റ് അവതരണശേഷം മികച്ച രീതിയിൽ പ്രോജക്റ്റ് അവതരിപ്പിച്ച 5 വിദ്യാർത്ഥി ക ളെ ജില്ലാതല പ്രോജക്റ്റ് അവതരണത്തിനായി തെരഞ്ഞെടുത്തു. ഡിസംബർ 4ന് കൊമേഴ്സ്, 8 ന് സയൻസ് പ്രോജക്റ്റുകളുടെ അവതര ണം നടക്കും.
ലോക ഭിന്നശേഷി ദിനം ആചരിച്ചു.
സമഗ്ര ശിക്ഷ കേരളം പാപ്പിനിശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു.'രംഗോലി' എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി.ഓൺലൈനായാണ് വിവിധ കലാപരിപാടികൾ നടത്തിയത്.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർമലഗിരി കോളേജ് ഗസ്റ്റ് ലക്ചർ കുമാരി സുവൈബ നിർവ്വഹിച്ചു.എസ് എസ് കെ ജില്ലാ കോ ഓഡിനേറ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എ ഇ ഒ വി.വി ജയരാജൻ മാസ്റ്റർ, ബി ആർ സി ട്രയിനർ വി.പി ശശിധരൻ മാസ്റ്റർ ആശംസ നേർന്നു.ബി.പി.സി ശ്രി സി.ശിവദാസൻ മാസ്റ്റ്ർ സ്വാഗതം പറഞ്ഞ യോഗത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ റോമ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
Wednesday, December 2, 2020
ലോക ഭിന്നശേഷി ദിനാചരണം
പാപ്പിനിശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3- ദിനാചരണം ഓൺലൈനായി വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ശാസ്ത്രപഥം ഹയർ സെക്കൻ്ററി വിഭാഗം.
ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾ കായുള്ള ശാസ്ത്രപഥം പ്രോജക്ട് അവതരണം 3/12/2020 മുതൽ വിവിധ ദിവസങ്ങളിലായി പാപ്പിനിശ്ശേരി ബി ആർ സി യിൽ വച്ച് നടത്താൻ തീരുമാാനിച്ചിരിക്കുന്നു.
Friday, November 16, 2018
'സുരീലി ഹിന്ദി'
'സുരീലി ഹിന്ദി' പഞ്ചായത്തു തല പരിശീലനങ്ങൾ പൂർത്തിയായി.6 ആം ക്‌ളാസ്സിലെ കുട്ടികൾക്കായാണ് 'സുരീലി ഹിന്ദി' പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് .പാട്ടുകളിലൂടെയും കളികളിലൂടെയും അഭിനയത്തിലൂടെയും സ്വാഭാവിക ഹിന്ദി ഭാഷാന്തരീക്ഷം ഒരുക്കികൊണ്ട് കുട്ടികളുടെ ഹിന്ദി ഭാഷ ശേഷി വികസിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് 'സുരീലി ഹിന്ദി'ആസൂത്രണം ചെയ്തത് .
'സുരീലി ഹിന്ദി' പഞ്ചായത്തു തല പരിശീലനങ്ങൾ പൂർത്തിയായി.6 ആം ക്‌ളാസ്സിലെ കുട്ടികൾക്കായാണ് 'സുരീലി ഹിന്ദി' പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് .പാട്ടുകളിലൂടെയും കളികളിലൂടെയും അഭിനയത്തിലൂടെയും സ്വാഭാവിക ഹിന്ദി ഭാഷാന്തരീക്ഷം ഒരുക്കികൊണ്ട് കുട്ടികളുടെ ഹിന്ദി ഭാഷ ശേഷി വികസിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് 'സുരീലി ഹിന്ദി'ആസൂത്രണം ചെയ്തത് .
Monday, February 6, 2017
Subscribe to:
Posts (Atom)