പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം എസ്. എസ്. കെ ജില്ലാ പ്രോജക്റ്റ് കോ ഓഡിനേറ്റർ ടി.പി വേണുഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു.പാപ്പിനിശ്ശേരി എ.ഇ.ഒ. ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ബി.പി. സി ശ്രീ ശിവദാസൻ മാസ്റ്റർ, ഇ എം എസ് സ്കൂൾ പ്രിൻസിപ്പാൾ സക്കറിയ മസ്റ്റർ ട്രയിനർ റീജ ടീച്ചർ, ശശിധരൻ മാസ്റ്റർ എന്നിവർ ആശംസ അറയിച്ച് സംസാരിച്ചു. ആദ്യ ദിനം പ്രോജക്റ്റ് അവതരണത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗം കുട്ടികൾ പങ്കെടുത്തു. പയ്യന്നൂർ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭംഗം മേധാവി പ്രൊഫ ദിനേശൻ ഡി.എ, പയ്യന്നൂർ കോളേജ് ഹിസ്റ്ററി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ പ്രശാന്ത്, ഗവ: വുമൺസ് കോളേജ് പള്ളിക്കുന്ന് ഇക്കണോമിക്സ് വിഭാഗം അധ്യാപകൻ ഡോ കെ.പി.വിപിൻ ചന്ദ്രൻ എന്നിവർ പ്രോജക്റ്റുകൾ വിലയിരുത്തി. പ്രോജക്റ്റ് അവതരണശേഷം മികച്ച രീതിയിൽ പ്രോജക്റ്റ് അവതരിപ്പിച്ച 5 വിദ്യാർത്ഥി ക ളെ ജില്ലാതല പ്രോജക്റ്റ് അവതരണത്തിനായി തെരഞ്ഞെടുത്തു. ഡിസംബർ 4ന് കൊമേഴ്സ്, 8 ന് സയൻസ് പ്രോജക്റ്റുകളുടെ അവതര ണം നടക്കും.
No comments:
Post a Comment