Sunday, December 6, 2020

കോവിഡ് കാല കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു.

          കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്കൂൾ തുറക്കാത്തതിനാലും ,വീടിന് പുറത്തേക്കിറങ്ങാൻ കഴിയാത്തതിനാലും, അധ്യാപകരെയം കൂട്ടുകാരെയും കാണാൻ കഴിയാത്തതിനാൽ നിരവധി കുട്ടികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നു. പ്രശ്ന പരിഹരണാർത്ഥം സമഗ്ര ശിക്ഷ കേരള ബിആർസി പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ സാമൂഹികവും സാംസ്കാരികവും സാമ്പത്തിക വുമായി പിന്നാക്കം നിൽക്കുന്ന കുടുംബ പശ്ചാത്തലമുള്ള കുട്ടികൾക്ക് ഒരു ഏകദിന കൗൺസിലിങ് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. അഴീക്കോട് ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയായ നീർക്കടവ് GFLP സ്കൂളിനു സമീപം പ്രവർത്തിച്ചു വരുന്ന അങ്കനവാടിയിൽ വച്ച് പ്രദേശത്തെ കുട്ടികൾക്ക്  4/12/2020 വെള്ളിയാഴ്ച സൈക്കോ - സോഷ്യൽ കൗൺസിലർ ജി.വി. ദിവ്യ യുടെ നേതൃത്വത്തിൽ ഗ്രൂപ്പ് കൗൺസിലിങ് സംഘടിപ്പിച്ചു. പ്രദേശത്തു നിന്നും 9 കുട്ടികളാണ് പ്രധാനമായും കൗൺസലിങ് ക്ലാസിൽ പങ്കാളികളായത്. കൗൺസിലറും കുട്ടികളും അനുഭവങ്ങളും അറിവുകളും പരസ്പരം പങ്കുവച്ച ക്ലാസന്തരീക്ഷം  കുട്ടികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു.
  കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൗൺസിങ് ക്ലാസിൽ കൗസിലർ ദിവ്യ യും കുട്ടികളും .

No comments:

Post a Comment