Thursday, December 3, 2020

ലോക ഭിന്നശേഷി ദിനം ആചരിച്ചു.

  സമഗ്ര ശിക്ഷ കേരളം പാപ്പിനിശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു.'രംഗോലി' എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി.ഓൺലൈനായാണ് വിവിധ കലാപരിപാടികൾ നടത്തിയത്.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർമലഗിരി കോളേജ് ഗസ്റ്റ് ലക്ചർ കുമാരി സുവൈബ നിർവ്വഹിച്ചു.എസ് എസ് കെ ജില്ലാ കോ ഓഡിനേറ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എ ഇ ഒ  വി.വി ജയരാജൻ മാസ്റ്റർ, ബി ആർ സി ട്രയിനർ വി.പി ശശിധരൻ മാസ്റ്റർ ആശംസ നേർന്നു.ബി.പി.സി ശ്രി സി.ശിവദാസൻ മാസ്റ്റ്ർ സ്വാഗതം പറഞ്ഞ യോഗത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ റോമ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Wednesday, December 2, 2020

ലോക ഭിന്നശേഷി ദിനാചരണം

    പാപ്പിനിശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3- ദിനാചരണം ഓൺലൈനായി വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ശാസ്ത്രപഥം ഹയർ സെക്കൻ്ററി വിഭാഗം.

 ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾ കായുള്ള ശാസ്ത്രപഥം പ്രോജക്ട് അവതരണം  3/12/2020 മുതൽ വിവിധ ദിവസങ്ങളിലായി പാപ്പിനിശ്ശേരി ബി ആർ സി യിൽ വച്ച് നടത്താൻ തീരുമാാനിച്ചിരിക്കുന്നു.

Friday, November 16, 2018

'സുരീലി ഹിന്ദി'
'സുരീലി ഹിന്ദി' പഞ്ചായത്തു തല പരിശീലനങ്ങൾ പൂർത്തിയായി.6 ആം ക്‌ളാസ്സിലെ കുട്ടികൾക്കായാണ്  'സുരീലി ഹിന്ദി' പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് .പാട്ടുകളിലൂടെയും കളികളിലൂടെയും അഭിനയത്തിലൂടെയും സ്വാഭാവിക ഹിന്ദി ഭാഷാന്തരീക്ഷം ഒരുക്കികൊണ്ട് കുട്ടികളുടെ ഹിന്ദി ഭാഷ ശേഷി വികസിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് 'സുരീലി ഹിന്ദി'ആസൂത്രണം ചെയ്തത് .

Monday, February 6, 2017

ഹലോ ഇംഗ്ലീഷ്

 പാപ്പിനിശ്ശേരി സബ്ലജില്ലയില്‍ നടക്കുന്ന ഹലോ ഇംഗ്ലീഷ് പരിപാടി 06-02-2016 മുതല്‍ 10-02-2016 വരെ ആറോണ്‍ യു.പി സ്കൂളില്‍ വച്ച് നടക്കുന്നു.പഞ്ചാടത്ത് പ്രസി‍ഡന്‍റ് കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.